Saturday, January 3, 2026

ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നും കണ്ടെത്തി

ദില്ലി: ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം
കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്‌. വിമാനത്തിന്റെ സ്റ്റാർ ബോർഡ് സൈഡ് ലാവേറ്ററിയുടെ മുകൾ വശത്തെ പാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Latest Articles