സാങ്കേതികവിദ്യയുടെ വളർച്ചയോടെ പാഴ്വസ്തുക്കളിൽ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇതിൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന വാർത്ത സിം കാർഡുകളിൽ (SIM Cards) നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന ഒരു ചൈനീസ് യുവാവിന്റെ വീഡിയോയാണ്. ഉപയോഗശൂന്യമായ സിം കാർഡുകളിൽ നിന്നും ചിപ്പുകളിൽ നിന്നും ഏകദേശം 191 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്ത ‘ഖിയാവോ’ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയൊരു വിഭാഗം ആളുകൾ ഈ ‘സ്വർണ്ണവേട്ട’ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് #simcardgold #ewaste #goldextraction #chinatech #recycling #diygold #goldmining #techwaste #viralvideo #electronicwaste #urbanmining #sustainabletech #preciousmetals #goldrecovery #innovation

