Tuesday, May 21, 2024
spot_img

പന്തളം സഹകരണ ബാങ്കിലെ സ്വർണ്ണപ്പണയ തട്ടിപ്പ് ; ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

പത്തനംതിട്ട : പന്തളം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെച്ചൊല്ലി ബിജെപി ഡിവൈഎഫ്ഐ സംഘർഷം . ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ബാങ്കിനു മുന്നിൽ നടത്തിയ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാങ്കിലെത്തിയ ഡിവൈഎഫ്ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശി. സംഘർഷത്തിൽ പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചു.

പന്തളം സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിൽ നിന്ന് സ്വർണ്ണം എടുത്തതറിഞ്ഞിട്ടും കേസ് ഒത്ത് തീർപ്പാക്കാൻ ഭരണസമിതി ശ്രമിക്കുകയും പോലീസിനെ സമീപികാത്തിരിക്കുകയും ചെയ്തു.
സിപിഎം മുൻ പന്തളം ഏരിയാ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വർണ്ണം തിരിമറി നടത്തിയത്. ഇതിനെതിരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് ആരോപണവിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബിജെപി യുഡിഎഫ്, നേതാക്കൾ രംഗത്തുവന്നത്. കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് സമരം തുടരുകയാണ്.

Related Articles

Latest Articles