Saturday, May 11, 2024
spot_img

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,200 രൂപയിലെത്തി.

ഇന്നലെയും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരുന്നത്. 5100 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില. 40,800 രൂപയായിരുന്നു പവന് വില.
കഴിഞ്ഞ മാസം രണ്ടിനാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു

Related Articles

Latest Articles