Sunday, April 28, 2024
spot_img

ആക്രമണം കടുപ്പിച്ച് റഷ്യ !! റഷ്യൻ മിസൈലാക്രമണത്തിൽ സാപൊറീഷ്യ ആണവ‌ നിലയത്തിൽ വൈദ്യുതി ബന്ധം നഷ്ടമായി

കീവ് : യുക്രൈയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങൾ ആക്രമിക്കുക എന്ന പുത്തൻ യുദ്ധതന്ത്രം കൃത്യമായി നടപ്പിലാക്കിക്കൊണ്ട് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയത്തിൽ വൈദ്യുതി ബന്ധം നിലച്ചു . റഷ്യയുടെ എൺപതോളം മിസൈലുകളാണ് യുക്രെയ്നിലെ വിവിധ ഭാഗങ്ങളിലായി പതിച്ചത്.

സംഭവത്തിൽ അടിയന്തര മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തുവന്നു. റഷ്യയുടെ 34 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രൈയ്ൻ അവകാശപ്പെട്ടു.

യുദ്ധത്തിൽ ആറാം തവണയാണ് സാപൊറീഷ്യയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത്. തെക്കുകിഴക്കൻ യുക്രെയ്നിലെ എനർഹൊദാർ നഗരത്തിനു സമീപം സ്ഥിതി ചെയ്യുന്ന സാപൊറീഷ്യ ആണവനിലയം ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഒൻപതാമതാണ്. 5700 മെഗാവാട്ടാണു നിലയത്തിന്റെ ശേഷി. 6 റിയാക്ടറുകളുള്ള ആണവനിലയമാണിത്.

Related Articles

Latest Articles