Monday, June 10, 2024
spot_img

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില ; പവന് 360 രൂപ വർദ്ധനവ്

കൊച്ചി ; ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4810 രൂപയാണ് .
കഴിഞ്ഞ ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഒന്‍പതിന് 40,560 രൂപ രേഖപ്പെടുത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതായാണ് കാണാൻ സാധിച്ചത് . മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

Related Articles

Latest Articles