Tuesday, December 30, 2025

സംസ്ഥാനത്ത് സ്വർണ്ണ വില ഉയരുന്നു; പവന് വില 40,000 ത്തിനടുത്ത്, രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്നത്തെ വില. ഈ മാസം മാത്രം സ്വര്‍ണ വിലയിൽ പവന് 1,400 രൂപയുടെ വര്‍ധനവുണ്ടായി. ഇത് ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ ഉടനെ തന്നെ സ്വര്‍ണ വില പവന് 40,000 രൂപയിലേക്ക് ഉയര്‍ന്നേക്കും. ഒരു പവൻ സ്വര്‍ണത്തിന് 39,880 രൂപയാണ് വില. ഒരു ഗ്രാമിന് 4,985 രൂപയും.

ഏപ്രിൽ 14 മുതൽ ഒരേ നിരക്കിൽ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നത്. ഏപ്രിൽ നാല് മുതൽ ആറ് വരെ പവന് 38,240 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അത്വസമയം, മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. മാര്‍ച്ചിൽ പവന് 760 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിൽ ഉണ്ടായത്.

Related Articles

Latest Articles