കൊച്ചി: റഷ്യ-യുക്രൈന്‍ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ആഗോള വിപണിയില്‍ സ്വര്‍ണവിലയും ഉയരുകയാണ്. ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില പവന് 800 രൂപ ഉയര്‍ന്ന് 39,520 രൂപയായി. ഗ്രാമിന് 100 രൂപ വര്‍ധിച്ചു 4940 രൂപയായി.
യുദ്ധ ഭീതിയിൽ ആഗോള ഓഹരി വിപണി കനത്ത തിരിച്ചടി നേരിടുന്നതോടെ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാണം. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണത്തെ റഷ്യ വിനിമയ ഉപാധിയാക്കുമെന്ന സൂചനയും നിക്ഷേപകര്‍ക്ക് സ്വർണ്ണം കൂടുതല്‍ ആകര്‍ഷകമായി.
അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കടന്നതോടെ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു.

