Tuesday, September 22, 2026

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് 200 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38000 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് സ്വർണ്ണത്തിനുണ്ടായത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Related Articles

Latest Articles