Celebrity

പ്രേമത്തിന് ശേഷമുള്ള തിരിച്ചു വരവ് വെറുതെയാകില്ല!! അല്‍ഫോന്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ റിലീസ് തീയതി നവംബര്‍ 23ന് അറിയാം

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളക്കിപ്പുറം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ മടങ്ങി വരുന്നു എന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജ് – നയന്‍താര എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിന്റെ റിലീസ് തീയതി നവംബര്‍ 23ന് ഉച്ചയ്ക്ക് 1.12ന് പുറത്തുവിടുമെന്ന് ലിസ്റ്റിന്‍ സ്റ്റിഫന്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ, ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാതിരുന്നതോടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേമത്തെക്കാള്‍ വലിയൊരു ഹിറ്റ് ആയിരിക്കും ഗോള്‍ഡ് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകര്‍. സംഗീതം രാദേഷ് മുരുകേശന്‍.

admin

Recent Posts

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

32 mins ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

46 mins ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

3 hours ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

4 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

4 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

4 hours ago