Saturday, October 3, 2026

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിക്കൂടിയത് 51 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. 51 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്. അതേസമയം കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

Related Articles

Latest Articles