Friday, January 9, 2026

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ഡോർ ലോക്കിൽ ഒളിപ്പിച്ച്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും (Gold smuggling) സ്വര്‍ണവേട്ട. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഡോര്‍ ലോക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടി. അതേസമയം ബഹ്‌റൈനില്‍ നിന്നെത്തിയ അബ്ദുല്‍ ആദില്‍ ഒരു കിലോ 22 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

ബഹ്‌റൈനില്‍ നിന്നെത്തിയ അബ്ദുല്‍ ആദില്‍ ഒരു കിലോ 22 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. അതേസമയം രണ്ടു ദിവസം മുൻപ് നാലു പേരില്‍ നിന്നായി 4.12 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. മറ്റൊരാളില്‍ നിന്ന് 164 ഗ്രാം സ്വര്‍ണവും പിടിച്ചു.1.75 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സഫ്വാന്‍, മലപ്പുറം സ്വദേശികളായ ഹുസൈന്‍, ശിഹാബുദ്ധീന്‍ എന്നിവരാണ് സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്. കാസര്‍കോട് സ്വദേശി യഹ്യ പര്‍വേസാണ് 164 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വർണ്ണം പിടികൂടിയത്.

Related Articles

Latest Articles