തൃശ്ശൂർ: വീണ്ടും സ്വർണ്ണക്കടത്ത്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി.
മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. സ്വർണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വർണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

