Wednesday, May 15, 2024
spot_img

സ്വര്ണക്കള്ളക്കടത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇൻകം ടാക്സ് വിഭാഗം; അനുമതി തേടിയുളള അപേക്ഷ കോടതിയിൽ

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽ‌കിയത്.

സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് , ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു. പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഇൻകം ടാക്സ് വിഭാ​ഗം കോടതിയെ അറിയിച്ചു.

Related Articles

Latest Articles