തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 12 മണിയോടെയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണെന്നും സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുകല്‍ പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിൽ നിന്നുള്ള പ്രത്യേക കസ്റ്റംസ് സംഘംകാരാട്ട് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു.

