Saturday, December 27, 2025

ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; പോലീസ് പരിശോധനയിൽ രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂര്: പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ. ഷാർജയിൽ നിന്ന് കടത്തിയ ഒരു കിലോയിലധികം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് തൂണേരി സ്വദേശി മുഹമ്മദ് ആസിഫാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മുഹമ്മദ് ആസിഫിനെ സ്വീകരിക്കാനെത്തിയ മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് യാസിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം അവസാനവും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് അന്ന് പിടിയിലായത്. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരനെ സിഐഎസ്എഫ് ആണ് പിടികൂടിയത്. റൺവേയോട് ചേർന്ന ഭാഗത്തുനിന്നാണ് പരിശോധനക്കിടെ ജീവനക്കാരൻ പിടിയിലായി.

Related Articles

Latest Articles