Monday, May 6, 2024
spot_img

എഴുത്തുകാരൻ നാരായൻ അന്തരിച്ചു; വിടവാങ്ങിയത് ആദ്യനോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ

സാഹിത്യകാരൻ നാരായൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്.

ആദ്യനോവലിന് തന്നെ തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സാഹിത്യകാരനാണ് നാരായൻ. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ച് പറഞ്ഞ കൊച്ചരേത്തിക്കായിരുന്നു അംഗീകാരം.

സാധാരണക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നോവലുകളാണ് നാരായണിന്റെ പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയാണ് പ്രധാന കൃതി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ വനവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. കൊച്ചരേത്തിക്ക് 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെയില്ല എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളിയെന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Latest Articles