Saturday, May 4, 2024
spot_img

കോഴിക്കോട് പോലീസുകാരൻ തൂങ്ങിമരിച്ചു; മരിച്ചത് ഏലത്തൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട്: ഉള്ള്യേരിയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏലത്തൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബാജുവാണ് മരിച്ചത്. കിടപ്പുമുറിയ്‌ക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബാജുവിനെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബന്ധുക്കൾ ചേർന്ന് ബാജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓഫീസറുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

നിലവിൽ തൊഴിൽപരമായ സമ്മർദ്ദങ്ങൾ അല്ല മരണത്തിന് കാരണമെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles