Friday, May 3, 2024
spot_img

സ്വര്‍ണ്ണക്കടത്ത്: മുഖ്യകണ്ണിയായ അഭിഭാഷകന്റെ ഭാര്യ റിമാന്‍ഡില്‍ വിനീത വിദേശത്തേക്ക് കറന്‍സിയും കടത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണ കടത്തിന്റെ മുഖ്യകണ്ണി അഭിഭാഷകനായ ബിജു മനോഹരനെന്ന് ഡിആര്‍ഐ വിശദമാക്കി. സ്വര്‍ണക്കടത്തിന് സഹായിച്ച ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയെ റിമാന്‍ഡ് ചെയ്തു. രണ്ടു മാസത്തിനിടെ സംഘം സ്വര്‍ണം കടത്തിയത് എട്ടുതവണയാണെന്ന് ഡിആര്‍ഐ.

വിനീത വിദേശത്തേക്ക് കറന്‍സിയും കടത്തി. 20 കിലോ സ്വര്‍ണം വിനീത ദുബായില്‍ നിന്നും കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബിജുവിന്റെ സഹായി വിഷ്ണുവിന് വേണ്ടിയും അന്വേഷണം തുടരുകയാണ്. തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42)എന്നിവരാണ് 25 കിലോ സ്വര്‍ണ്ണവുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അഭിഭാഷകന്റെയും ഭാര്യയുടേയും പങ്ക് വെളിപ്പെടുന്നത്.

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ഡിആര്‍ഐ അധികൃതര്‍ പറയുന്നത്. സ്വര്‍ണം കൊണ്ടുവന്നവര്‍ പിടിയിലായതോടെ സ്വര്‍ണം ഏറ്റുവാങ്ങാന്‍ വന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം.

Related Articles

Latest Articles