Tuesday, September 22, 2026

മലപ്പുറത്തുകാര്‍ക്കും കാശ്മീരി പണ്ഡിറ്റുകളുടെഗതിയോ ക്ഷേത്ര നിര്‍മ്മാണം തടസ്സപ്പെടുത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍

മലപ്പുറം: വാണിയന്നൂര്‍ അമ്പലപ്പറമ്പ് ശിവസുബ്രഹ്മണ്യ ക്ഷേത്രം നിര്‍മ്മാണപ്രവര്‍ത്തനം തടസപ്പെടുത്തി എസ്ഡിപി ഐ പ്രവര്‍ത്തകര്‍. പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന വാണിയന്നൂര്‍ ശിവസുബ്രഹ്മണ്യ ക്ഷേത്രം പൊളിച്ചുമാറ്റാന്‍ ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. മലപ്പുറം തിരൂര്‍. ചെറിയമുണ്ടം പഞ്ചായത്തിലെ 12- ാം വാര്‍ഡി ലാണ്് സംഭവം.

ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതില്‍ കെട്ടാന്‍ ശ്രമിച്ചവരെ തടഞ്ഞ ക്ഷേത്രകമ്മിറ്റി പ്രസിഡന്റിന് മര്‍ദനം. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അധികാരത്തില്‍ അപ്പുക്കുട്ടനെയാണ് ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ അപ്പുക്കുട്ടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷേത്ര നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതിന് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്. 1.92 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

എന്നാല്‍ അടുത്ത കാലത്ത് പ്രദേശവാസിയായ മുഹമ്മദ്കുട്ടി ഒരേക്കറോളം സ്ഥലം കൈയേറുകയായിരുന്നു.തുടര്‍ന്ന് ഒന്നിലേറെപ്പേര്‍ക്ക് സ്ഥലം മുറിച്ച് വില്ക്കുയും ചെയ്തു. ഇതനെതിരെ ക്ഷേത്രം ഭാരവാഹികള്‍ അനുകൂലവിധി സമ്പാദിച്ചിരുന്നു. വിധി നടപ്പാക്കാന്‍ അധികാരികള്‍ എത്തുന്നതിനുമുന്‍പാണ് മതില്‍ കെട്ടാന്‍ ശ്രമം നടത്തിയത്. ഇത് തടയാന്‍ ശ്രമിച്ചതിനാണ് ക്ഷേത്രഭാരവാഹികളെ മര്‍ദിച്ചത്.

Related Articles

Latest Articles