തിരുവനന്തപുരം : സ്വർണക്കടത്ത് നടത്തിയത് യൂ എ ഇ കോൺസുലേറ്റിന്റെ അറിവോടെയെന്ന് റിപ്പോർട്ടുകൾ . സ്വര്‍ണക്കടത്തിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ശ്രമിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തേക്കുമെന്ന് സൂചന.
അതിനിടെ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ ശക്തമാക്കി . കേസിൽ സരിത്തും സ്വപ്നയും സന്ദീപും ഇതിലെ വെറും കണ്ണികൾ മാത്രമാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ . കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിക്കും . ഫെമ നിയമപ്രകാരം അന്വേഷിക്കുമെന്നാണ് വിലയിരുത്തൽ. പണം കെെമാറ്റം വിദേശത്ത് നടന്നെന്നാണ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സ്വപ്ന ഒളിവിൽ പോയിട്ട് നാലുദിവസം പിന്നിട്ടു . കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്ന തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് കസ്റ്റംസ് ആവർത്തിക്കുമ്പോഴും അവരുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് കസ്റ്റംസിനെ ആശയക്കുഴപ്പത്തിലാക്കുകയാണ്

