Sunday, December 28, 2025

ദീപാവലി വിപണി പൊടിപൊടിക്കവേ മുട്ടൻ പണി; രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു

രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വർദ്ധിച്ചത്. ദീപാവലി വിപണിയില്‍ സ്വര്‍ണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർത്തിയിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 3895 രൂപയാണ്. 65 രൂപയാണ് ഇപ്പോള്‍ കുത്തനെ ഉയര്‍ന്നത്

Related Articles

Latest Articles