Thursday, May 9, 2024
spot_img

മലയാളസീരിയലിൽ മിന്നും താരം; തമിഴിൽ എത്തിയതോടെ വിവാഹിതനായ നടനുമായി പ്രണയം! പരാതിയുമായി അർണവിന്റെ ഭാര്യ രംഗത്ത്: നടിയെ സീരിയലില്‍ നിന്ന് പുറത്താക്കി

മലയാളികള്‍ക്ക് സുപരിചിതയായ സീരിയൽ താരമാണ് അന്‍ഷിത. മലയാളത്തിൽ കൂടെവിടെ സീരിയൽ കൂടാതെ തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലും അന്‍ഷിത ഇപ്പോള്‍ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി അന്‍ഷിതയ്ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇതോടെ സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായാണ് പുറത്ത് വരുന്ന വിവരം.

അര്‍ണവും ദിവ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അര്‍ണവിനെ വിവാഹം ചെയ്യാനായി ദിവ്യ മതം മാറുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഗര്‍ഭിണിയായതിന് പിന്നാലെ ഭര്‍ത്താവ് തന്നോട് അകലം പാലിക്കുന്നുണ്ടെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്നും ദിവ്യ ആരോപിച്ചിരുന്നു. അര്‍ണവും അന്‍ഷിതയും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles