Monday, December 29, 2025

ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ കുത്തനെ ഇടിവ്; ഒരു പവൻ സ്വർണത്തിന് 38,080 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. മൂന്നുദിവസത്തെ തുടർച്ചയായ വിശ്രമത്തിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് വന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. കഴിഞ്ഞയാഴ്ച നാലു ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയർന്നിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി. എന്നാൽ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 3,940 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 65 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Latest Articles