Kerala

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട; മുതിയങ്ങ സ്വദേശി മുബഷീർ പിടിയിൽ

cകണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട (Gold Seized). 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുതിയങ്ങ സ്വദേശി മുബഷീർ ആണ് പിടിയിലായത്.ഇയാൾ ഷാർജയിൽ നിന്നെത്തിയതായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഇയാളോടൊപ്പം മറ്റു സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ അന്വേഷിച്ചുവരികയാണ്.

അതേസമയം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ്‌ കുമാർ, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

admin

Recent Posts

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

21 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

46 mins ago

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

52 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് രക്ഷയില്ല ! അധിക കുറ്റപത്രവുമായി ഇ.ഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ദില്ലി…

52 mins ago

ഇനി ആവർത്തിച്ച് പോകരുത് ! പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…

2 hours ago

വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല ; തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…

2 hours ago