Sunday, October 4, 2026

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; കാസർകോട് സ്വദേശി ഷിഹാബിൻ പിടിയിൽ

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട (Gold Seized). കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 51 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.
കാസർകോട് ചിത്താരി സ്വദശി ഷിഹാബിൻ ആണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്.

ഇയാളിൽ നിന്നും 1048 ഗ്രാം സ്വർണം പിടികൂടി. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. ഓരോ മാസത്തിലും നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles