അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ
ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) : ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളിയായ ഇന്ത്യൻ നാവികസേനാ ഓഫിസർ അഭിലാഷ് ടോമി ഭൂമിയെ ഉത്തര– ദക്ഷിണ അർധഗോളങ്ങളായി വിഭജിക്കുന്ന സാങ്കൽപിക രേഖയായ ഭൂമധ്യരേഖ ഇന്നലെ മുറിച്ച് കടന്നു. ഇതോടെ, അഭിലാഷിന്റെ വഞ്ചി നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തി. ഫിനിഷിങ് പോയിന്റായ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തേക്ക് ഇനി 3170 നോട്ടിക്കൽ മൈൽ അഥവാ ഏകദേശം 5870 കിലോമീറ്റർദൂരം കൂടിയാണ് സഞ്ചരിക്കാനുള്ളത്.
ഭൂമധ്യരേഖയോടു ചേർന്നുള്ള കടലിൽ കാറ്റില്ലാത്ത നിശ്ചലാവസ്ഥയായ ഡോൾഡ്രംസ് സംജാതമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വഞ്ചിക്ക് അധികദൂരം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. ഭൂമധ്യരേഖ മറികടന്ന അഭിലാഷിന് ഏതാനും ദിവസങ്ങൾകൂടി ഇതേ അവസ്ഥയിൽ തുടരേണ്ടി വന്നേക്കാം.
കഴിഞ്ഞ വർഷം സെപ്റ്റംബർ 4ന് ആരംഭിച്ച മത്സരം ഇന്നലെ 208 ദിവസം പിന്നിട്ടു. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് അഭിലാഷിനു മുന്നിൽ ഒന്നാം സ്ഥാനത്തുള്ളത്. അവരുടെ വഞ്ചിയും കാറ്റില്ലാക്കടലിലാണിപ്പോൾ. 14 നാവികരുമായി തുടങ്ങിയ മത്സരത്തിൽ അപകടം, സാങ്കേതികത്തകരാർ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ 3 പേർ മാത്രമാണ് അവശേഷിക്കുന്നത്.
പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം കടലിൽ കഴിയേണ്ടി വരുമെന്നതിനാൽ ഭക്ഷണം റേഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഭിലാഷ് ടോമി കഴിക്കുന്നത്. അരിയും ടിന്നിലിടച്ച ഭക്ഷണവുമാണ് ഇനി സ്റ്റോക്കുള്ളത്. കാലാവസ്ഥ അനുകൂലമായാൽ ഏപ്രിൽ അവസാനത്തോടെ ഫിനിഷ് ചെയ്യാൻ സാധിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…