Monday, May 20, 2024
spot_img

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഡിഎ 4% കൂട്ടി; പെൻഷൻകാർക്കും ആശ്വാസം

ദില്ലി ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും നാലു ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.2024 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 4 ശതമാനമായാണ് വർധിപ്പിക്കുന്നത്.

ഇതിലൂടെ ഖജനാവിന് പ്രതിവർഷം 12,868.72 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുലയനുസരിച്ചാണ് വര്‍ദ്ധനവ്.

Related Articles

Latest Articles