Friday, January 2, 2026

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; നാല് ട്രെയിനുകൾ റദ്ദാക്കി goods-train-derailed-in-thrissur

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് (Train) ട്രെയിൻ പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. തൃശൂർ -എറണാകുളം റൂട്ടിൽ ട്രെയിൻഗതാഗതം തടസപ്പെട്ടു .നിലവിലെ സാഹചര്യത്തിൽ ഇത് വഴി ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം.

ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല. ട്രെയിൻ നീക്കാനുള്ള നടപടികൾ തുടങ്ങി. ട്രെയിൻ നീക്കാൻ സമയമെടുക്കുമെന്നും അതുവരെ ഗതാഗതം തടസ്സപ്പെടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Related Articles

Latest Articles