Saturday, May 18, 2024
spot_img

ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാം

ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള അവസരമൊരുക്കി ഗൂഗിള്‍ പേ. ഇതിനായി എംഎംടിസി (മെറ്റല്‍സ് ആന്‍റ് മിനറല്‍സ് ട്രേയിഡിങ് കോര്‍പ്പറേഷന്‍ ഒാഫ് ഇന്ത്യ) യും – പിഎഎംപി ഇന്ത്യ എന്നിവയുമായി ഗൂഗിള്‍ കരാറിലെത്തി. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും.

പുതിയ സംവിധാനത്തിലൂടെ 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേക മാനണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി

Related Articles

Latest Articles