Sunday, June 16, 2024
spot_img

തലസ്ഥാനത്ത് തുടർകഥയായി ഗുണ്ടാ വിളയാട്ടം: നെയ്യാറ്റിൻകരയിൽ വീടുകയറി ആക്രമണം, ​ഗൃഹനാഥന്റെ തലയ്ക്ക് വെട്ടേറ്റു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ (Neyyattinkara) വീടു കയറിയുള്ള ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു. ആറാലുംമൂട് സ്വദേശി സുനിലിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമം നടന്നത്.

കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് നെയ്യാറ്റിന്‍കര പോലിസ് പറഞ്ഞു. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലനില്കുന്നുണ്ട്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേർ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നു. നേരത്തെയും സുനിലും ഇവരും തമ്മിൽ കൈയ്യാങ്കളി നടന്നിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

Related Articles

Latest Articles