തിരുവനന്തപുരം : പാറ്റൂരിൽ ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമയായ നിതിനും ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്. ഇവർ നാല് പേരും ഇപ്പോൾ ചികിത്സയിലാണ്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് പേട്ട പോലിസ് അറിയിച്ചത്.
ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്നാന്ന് പോലീസിന് നൽകിയ മൊഴി. ആക്രമണത്തിന് ശേഷം ഇവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

