Friday, May 17, 2024
spot_img

‘ആയുധം താഴെവെച്ചാൽ ചർച്ചയ്ക്ക് തയ്യാർ’: യുക്രൈനോട് വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ

കീവ്: യുക്രൈനിൽ നാശം വിതച്ച് മുന്നേറുന്നതിനിടെ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

അതേസമയം, റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാൻ സാധിച്ചെന്ന് യുക്രൈന്‍ സേന അറിയിച്ചു.

എന്നാൽ റഷ്യന്‍ സേനയുടെ ആക്രമണത്തെ ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കീവില്‍ പൗരന്മാർക്കും പാര്‍ലമെന്‍റ് അംഗങ്ങൾക്കും ഭരണകൂടം ആയുധങ്ങൾ നൽകി. യുക്രൈന്‍ തലസ്ഥാനം കീഴടക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ ഇപ്പോൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് 9കിലോമീറ്റര്‍ അകലെ റഷ്യന്‍ സൈന്യം എത്തിയെന്നാണ് പുറത്തുവരുന്ന സൂചന. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേട്ടവരുണ്ട്. ജനവാസ കേന്ദ്രത്തില്‍ റഷ്യ സൈനിക ടാങ്കുകൾ അണിനിരത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

Related Articles

Latest Articles