Monday, May 20, 2024
spot_img

വിദ്യാഭ്യാസ മന്ത്രിയുടെ മാത്രം 13 കേസ്: അഞ്ച് വര്‍ഷത്തിനിടെ പിണറായി സർക്കാർ മുക്കിയത് 128 കേസുകള്‍

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ച് പിണറായി സര്‍ക്കാര്‍. മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 2016 മുതലുള്ള കേസുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും. എംഎല്‍എമാര്‍ക്കെതിരായ 94 കേസും പിൻവലിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആറ് കേസുകളടക്കം ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 150 കേസുകള്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് നിലവില്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പിന്‍വലിച്ച കേസുകളുടെ എണ്ണത്തില്‍ മുന്നില്‍. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.

Related Articles

Latest Articles