Wednesday, May 29, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ പിടിയിൽ

പേരാമ്പ്ര; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം (Sexual Harassment) നടത്തിയ പാസ്റ്റർ പിടിയിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്‌ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയുടെ വീട്ടുകാർ പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്. ഇതിന് തൊട്ടുപിന്നാലെ കൽപത്തൂരിലെ വീട്ടിൽ നിന്ന് പാസ്റ്ററെ അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.

അതേസമയം കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് വിവരം പുറത്തുവരാൻ കാരണമായത്. സഹോദരി വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്തറിഞ്ഞത്.

Related Articles

Latest Articles