Tuesday, June 18, 2024
spot_img

കേരളം ക്രിമിനലുകളുടെ നാടായി മാറി; സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം, ഇടുക്കി മണിയാറൻകുടിയിൽ കിടപ്പിലായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ

തിരുവനന്തപുരം: കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. മദ്യം മുഖ്യ വരുമാന മാർഗമായി കരുതുന്ന സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ കുറ്റപ്പെടുത്തി. ഇടുക്കി മണിയാറൻകുടിയിൽ കിടപ്പിലായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ലഹരിയിൽ രക്ഷിതാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണ് ഇടുക്കിയിൽ ഉണ്ടായിരിക്കുന്നത് പറഞ്ഞ അദ്ദേഹം, ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും മദ്യത്തിന് അടിമയാണെന്ന് ആവർത്തിച്ചു.

കേരളത്തിൽ പല അക്രമ സംഭവങ്ങൾക്കും കാരണം മദ്യമാണ്. മദ്യത്തെ പ്രധാന വരുമാന മാർഗമായി കണ്ട് സർക്കാർ നടത്തുന്ന ഇടപെടലുകളാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ വിമർശിച്ചു. ഒരു വശത്ത് ലഹരിക്കെതിരെയും മറുവശത്ത് മദ്യത്തിന് അനുകൂലമായ നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുധീരൻ ആരോപിച്ചു.

Related Articles

Latest Articles