Saturday, May 18, 2024
spot_img

നോ ബോൾ എറിഞ്ഞ് പ്രതിപക്ഷം ബൗണ്ടറി അടിച്ച് നരേന്ദ്രമോദി; നടക്കുന്നത് ഭാരതത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും, ഭാരതമാതാവിനെഅപമാനിച്ചത് ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ

പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് പിന്നാലെ പ്രതികരിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തനിക്ക് അനുഗ്രഹമായി എന്ന തുടക്കത്തോടെയാണ് പ്രധാനമന്ത്രി സഭയിൽ മറുപടി നൽകിയത്. രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം എൻ ഡി എ സർക്കാരിനെ ആണെന്നും പ്രതിപക്ഷത്തെ വിശ്വാസം ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കും. മൂന്നാം എൻ ഡി എ സർക്കാർ ഉണ്ടാവുമെന്നും 2024 ൽ എൻ ഡി എ ചരിത്രവിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഭാരതത്തിന്റെ സുവർണ്ണ കാലഘട്ടമാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൽ ജീവൻ മിഷൻ നാല് ലക്ഷം പേരുടെ ജീവൻ രക്ഷിച്ചതായി ലോക ആരോഗ്യ സംഘടനാ വിലയിരുത്തിയർത്തയും ബി ജെ പി നൽകിയത് അഴിമതി മുക്ത ഭരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മൂന്നാം ടീമിൽ ഭാരതം ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകുമെന്നും ലോകം ഭാരതത്തെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങൾ വർദ്ധിച്ചുവെന്നും കയറ്റുമതി സർവ്വകാല റെക്കോർഡിൽ എത്തിയെന്നും പൊതുമഖല ബാങ്കുകൾ രണ്ടിരട്ടി ലാഭത്തിൽ ആണെന്നും HALനും LICക്കും ചരിത്രപരമായ വളർച്ച ആണെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിലും ശക്തമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത് രാജ്യം മണിപ്പൂർ
ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും മണിപ്പൂരിൽ സമാധാനം കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നുവെന്നും ഭാരതമാതാവിനെ അപമാനിച്ചത് ക്ഷമിക്കില്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമത്തിന് മാപ്പില്ലെന്നും മണിപ്പൂർ ജനതയ്‌ക്കൊപ്പം നിൽക്കേണ്ട പ്രതിപക്ഷം അവിടെ റഹ്‌ട്രീയം കളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles