Monday, June 17, 2024
spot_img

സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തി കേരള സർക്കാർ ; നടപടി ശരിവെച് സുപ്രീംകോടതി

സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചു.2005ലാണ് സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മൊത്തത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഈ അവസരത്തിൽ റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്.കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് കോടതിയിൽ ഹാജരായത്.ലോട്ടറി ചൂതാട്ടത്തിന്റെ ഭാഗമായി വരുന്നതിനാൽ സംസ്ഥാനത്തിന് നിയമം പാസാക്കാൻ കഴിയുമെന്ന വാദമാണ് അഭിഭാഷകരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നവരടങ്ങിയ ബെഞ്ച് ശരിവെച്ചത്.

Related Articles

Latest Articles