Friday, May 24, 2024
spot_img

ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിച്ച്‌ 11 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി | 11 migrant workers from Bihar killed in massive blaze

ഹൈദരാബാദിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിച്ച്‌ 11 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ (11 migrant workers from Bihar killed in massive blaze) മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

തീപിടിത്തമുണ്ടായത് ബുധനാഴ്ച് പുലർച്ചെയാണ്. മരിച്ച പതിനൊന്നുപേരും ഗോഡൗണിലെ തൊഴിലാളികളാണ്. ഇവരില്‍ പത്തുപേരും ബിഹാറിലെ അസംപുര സ്വദേശികളാണ്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.

ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയ ശേഷമായിരുന്നു തീ അണയ്ക്കാൻ തുടങ്ങിയത്. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മരിച്ചവരെ തിരിച്ചറിയാനായി ഡി എന്‍ എ പരിശോധന നടത്തുമെന്ന് മധ്യമേഖല പൊലീസ് ഡെപ്യൂടി കമിഷണര്‍ പറഞ്ഞു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ബിഹാർ സ്വദേശികൾ ഏകദേശം ഒന്നരവർഷം മുൻപാണ് ഇവിടെ ജോലിക്കായി എത്തിയത്.

Related Articles

Latest Articles