Monday, May 20, 2024
spot_img

സീറോ ബഫർസോൺ; കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; വയലറ്റ് നിറത്തിലുള്ളത് താമസസ്ഥലം,റിപ്പോർട്ട് സർക്കാർ വെബ്‌സൈറ്റുകളിൽ

കോഴിക്കോട് :സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്‌സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർസോണിൽ നിന്നുമൊഴിവാക്കിയാണ് റിപ്പോർട്ട് നൽകിയത്.22 സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഭൂപടമാണിത്. ഭൂപടത്തിൽ വയലറ്റ് നിറത്തിലുള്ളതാണ് താമസ സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലക്ക് പിങ്ക് നിറവും കൊടുത്തിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീല നിറമാണ് നൽകിയിരിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിലാണ്.വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴ് പഞ്ചായത്തുകൾ ബഫർസോണിൽ ഉൾപ്പെട്ടു. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ മേഖലകൾ ബഫർസോണിലാണ്. ബഫർസോണിൽ ഇത്രയേറെ ജനവാസകേന്ദ്രങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിക്കാനാണ് ശ്രമമെന്നാണ് സർക്കാർ പറയുന്നത്.

Related Articles

Latest Articles