Saturday, May 18, 2024
spot_img

അതിശൈത്യത്തിന്റെ പിടിയിൽ ഉത്തരേന്ത്യ ; തീവ്രമായ മൂടൽമഞ്ഞ്, ദില്ലിയിൽ താപനില 5ഡിഗ്രിയായി താഴുമെന്ന് കാലാവസ്ഥാവകുപ്പ്

ദില്ലി: ഉത്തരേന്ത്യ ഒട്ടാകെ അതിശൈത്യത്തിന്റെ പിടിയിലാണ്. അതിശൈത്യത്തെ തുടർന്നുള്ള മൂടൽമഞ്ഞ് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് രൂക്ഷമായികൊണ്ടിരിക്കുകയാണ് . ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തി. എന്നാൽ മൂടൽമഞ്ഞ് രൂക്ഷമല്ല.

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകിയാണ് ഓടിയത് . ദില്ലിയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയി താഴുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടിണ്ട് . മൂടൽമഞ്ഞ് കാരണം വാഹനാപകടങ്ങളും വർദ്ധിച്ച് വരുകയാണ്. മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശിലും പഞ്ചാബിലുമായി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു

.

Related Articles

Latest Articles