Monday, May 20, 2024
spot_img

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി സർക്കാർ . തെളിവ് ശേഖരണത്തിനായി എൽദോസിനെ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കുമെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് ബലാത്സംഗക്കേസിൽ എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. എംഎൽഎ അദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ വീട്ടിൽ ഉൾപ്പെടെ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവൈങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറഞ്ഞിരുന്നു. എംഎൽഎയുമായി നേരത്തെ പരിചയമുണ്ടെന്നും ജൂലൈ മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതി ആരോപിക്കുന്നു.

Related Articles

Latest Articles