Friday, September 25, 2026

സില്‍വര്‍ലൈന്‍ പദ്ധതി: സര്‍ക്കാര്‍ ജനവികാരം മനസിലാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ സർക്കാരിന് നിർദ്ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനവികാരം മനസിലാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് വേണമെന്നും, കൃത്യസമയത്ത് സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം സില്‍വര്‍ലൈന് എതിരെ സംസ്ഥാന വ്യപകമായി സമരം ശക്തമാകുകയാണ്. കല്ലിടലിന് എതിരെ ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധം നടന്നു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മാത്രമല്ല ഇന്ന് ചോറ്റാനിക്കര കൂടാതെ മലപ്പുറത്തും പ്രതിഷേധമുണ്ടായി. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മലപ്പുറം തവനൂരില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചു. കാര്‍ഷിക കോളജ് വളപ്പിലാണ് പ്രതിഷേധം ഉണ്ടായത്.

Related Articles

Latest Articles