Wednesday, May 8, 2024
spot_img

ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്: അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും; ബംഗാൾ സംഘർഷ’ത്തിൽ പ്രധാനമന്ത്രി

ദില്ലി: ബംഗാളിലെ ബിർഭും സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികളെ പിടികൂടാൻ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും, ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ സംഘർഷത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.

മാത്രമല്ല തെളിവുകള്‍ സംരക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ ബിജെപി സിപിഎം വിമർശനം തുടരുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി നാളെ രാംപൂര്‍ഹാട്ട് സന്ദര്‍ശിക്കും.

Related Articles

Latest Articles