Wednesday, September 23, 2026

കാവി എനിക്ക് കണ്ണിന് കുളിർമ്മയേകുന്ന നിറം: മുസ്ലിം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുന്നു ; പച്ച മുസ്ലീമിന്റെ നിറമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാവി നിറം തനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണെന്ന് ഗവർണർ. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലീമിന്റെ നിറമല്ല പച്ചയെന്നും, മുസ്ലിം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുന്നെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ ​ഗവർണർ ഹിജാബ് വിഷയത്തിലും പ്രതികരിച്ചു. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. അതേസമയം സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. അതിനാൽ ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് താൻ വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്ന് പറഞ്ഞ ഗവർണർ ഏക സിവിൽകോഡിനെ അനുകൂലിക്കുെന്നെന്ന നിലപാട് വ്യക്തമാക്കി. ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാ​ഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി മെഹർ കൊടുക്കുന്നുണ്ടെന്നും ഗവർണർ ചോദിച്ചു.

Related Articles

Latest Articles