Thursday, October 15, 2026

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടത്തി

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. പൂക്കോട്ടൂര്‍ സ്വദേശിനി ഉമ്മുകുല്‍സുവിനെ മലപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇവരെ ജില്ലയിലെ വനിതാ സെല്ലിലേക്ക് മാറ്റി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകം നടന്ന വാർഡിൽ വീണ്ടും വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോകുകയായിരുന്നു. മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ട്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി ഉമ്മുകുല്‍സു,കോഴിക്കോട് നടക്കാവ് സ്വദേശി ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്.

സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്.

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു അന്തേവാസിനിയെ മറ്റൊരു അന്തേവാസിനി കൊലപ്പെടുത്തിയ സംഭവത്തിന് പിറകെയാണ് രണ്ട് പേര്‍ ഇവിടെ നിന്നും ചാടിപ്പോയത്. 469 അന്തേവാസികളുള്ള കുതിവരട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്.

Related Articles

Latest Articles