Governor Arif Muhammad Khan again lashed out against the government.
കൊച്ചി:സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി എന്ന് തുറന്നടിച്ച് ഗവർണർ.ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും 1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെചാന്‍സലര്‍ എന്നും അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നും ഗവർണർ വ്യക്തമാക്കി.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ടെന്നും സർക്കാർ ജനങ്ങൾക്ക് വേണ്ടിയല്ല കേഡറിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും ഗവർണർ തുറന്നടിച്ചു.
കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല.യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.സർക്കാർ എത്ര വരെ പോകുമെന്ന് നോക്കാമെന്നും താൻ എന്തിനും തയ്യാറാണെന്നും ഗവർണർ വ്യക്തമാക്കി
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…