Saturday, May 4, 2024
spot_img

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി;സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ,ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സർക്കാരിന്‍റെ അധികാരപരിധിയിലുള്ള കാര്യമല്ല’ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി:സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി എന്ന് തുറന്നടിച്ച് ഗവർണർ.ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും 1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെചാന്‍സലര്‍ എന്നും അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നും ഗവർണർ വ്യക്തമാക്കി.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ടെന്നും സർക്കാർ ജനങ്ങൾക്ക്‌ വേണ്ടിയല്ല കേഡറിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും ഗവർണർ തുറന്നടിച്ചു.

കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല.യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.സർക്കാർ എത്ര വരെ പോകുമെന്ന് നോക്കാമെന്നും താൻ എന്തിനും തയ്യാറാണെന്നും ഗവർണർ വ്യക്തമാക്കി

Related Articles

Latest Articles