Maddhyapradesh
ഷാഹ്‌ദോള: മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളയിലും ശ്രദ്ധ വാക്കറുടേതിന് സമാനമായ കൊലപാതകം. ഭാര്യയെ ഭർത്താവ് രണ്ടായി മുറിച്ച് ശരീര ഭാഗങ്ങൾ വനത്തിൽ പലയിടങ്ങളിലായി കുഴിച്ചിട്ടു. വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ചായിരുന്നു രാം കിഷോർ പട്ടേൽ ഭാര്യ സരസ്വതി പട്ടേലിനെ അതി ദാരുണമായി കൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
നവംബര്‍ 13ന് സഹോദരനെയും ഭാര്യയെയും കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നവംബർ 15 ന് ഗ്രാമത്തിനടുത്തുള്ള വനത്തിൽ ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കാണാതായ സ്ത്രീയുടേതാണ് വസ്ത്രങ്ങളെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
വനത്തിൽ തെരച്ചിൽ നടത്തുകയും തല ഒരു സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്ന് അൽപം മാറി കാണാതായ സരസ്വതിയുടെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തി. നർസിങ്പൂരിലെ കരേലി ഏരിയയിൽ വച്ചാണ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…