Thursday, April 25, 2024
spot_img

സര്‍ക്കാരിന്റെ ഇഷ്ടം ഗവര്‍ണര്‍ തള്ളി; ഡോ. മോഹനന്‍ കുന്നുമ്മല്‍ ആരോഗ്യ സര്‍വകലാശാലാ വി.സി

തിരുവനന്തപുരം: ആരോഗ്യസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സര്‍ക്കാരിന്റെ ഇഷ്ടം മറികടന്ന്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗവും മെഡിസിന്‍ ഡീനുമായ ഡോ. മോഹനന്‍ കുന്നുമ്മലിനെ പുതിയ വൈസ് ചാന്‍സലറായി നിയമിച്ചു. ഡോ. എം.കെ.സി. നായര്‍ 27-നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഡോ. മോഹനന്‍ അടക്കം മൂന്നുപേരുകളാണ് ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായ സെര്‍ച്ച്‌ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറ, ഡോ. വി. രാമന്‍കുട്ടി എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നവര്‍. ഇതില്‍ മുന്‍മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നിലവില്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയെ വി.സി.യായി നിയമിക്കാനാണ് സര്‍ക്കാര്‍ താത്‌പര്യം അറിയിച്ചത്. സി.പി.എമ്മും അദ്ദേഹത്തിന്റെ പേര് ശുപാര്‍ശചെയ്തു.

മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകനും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് സീനിയര്‍ ഗ്രേഡ് പ്രൊഫസറുമാണ് ഡോ. വി. രാമന്‍കുട്ടി. ഈ പേരുകള്‍ തള്ളിയാണ് പട്ടികയില്‍ മൂന്നാമനായ ഡോ. മോഹനനെ ഗവര്‍ണര്‍ നിയമിച്ചത്. കേന്ദ്രസര്‍ക്കാരിലെ ഉന്നത രാഷ്ട്രീയബന്ധമാണ് മോഹനന്റെ നിയമനത്തിനു പിന്നിലെന്ന് കരുതുന്നു.

Related Articles

Latest Articles